ആപ്പിൾ ഇത്തവണ പതിവിലും ഒരു ദിവസം മുമ്പേ പുതിയ ഐഫോൺ സീരീസ് പുറത്തിറക്കുന്നു. ഏതൊരു ബ്രാൻഡിനെക്കാളും ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത് എന്താണ് ഇത്തവണ പുതിയതായി ആപ്പിൾ സീരീസിൽ വരുന്നത് എന്നറിയാൻ തന്നെയാണ് (അത് വന്നു കഴിഞ്ഞുള്ള കുറ്റം പറച്ചിൽ വേറെ).
എന്തായാലും ഇത്തവണത്തെ ഐഫോണുകൾ കിടിലൻ ആയിരിക്കുമെന്ന കാര്യത്തിൽ Mobeelu ന് സംശയമില്ല.
- iPhone 16 - 6.1"
- iPhone 16 Plus - 6.7"
- iPhone 16 Pro - 6.27"
- iPhone 16 Pro Max - 6.85"
ഇതൊക്കെയാണ് ആ നാലു ഫോണുകൾ. ഒരു size ഇൽ ഒരേ ഒരു ഫോൺ.
Main Attractions
- New 18 Series Chips
- Dedicated Capture Button
- Apple Intelligence
- iOS 18
Chipset
ഇത്തവണ Chipset ന്റെ കാര്യത്തിൽ ആപ്പിൾ പിശുക്ക് കാണിച്ചിട്ടില്ല. എല്ലാ മോഡലിലും A18 series തന്നെ ആയിരിക്കും. പക്ഷെ Pro മോഡൽസിൽ അത് A18 Pro ആയിരിക്കും (അതാണല്ലോ ശീലം). Apple Intelligence എന്ന A.I ഫീച്ചറുകൾ ആണ് ഇത്തവണത്തെ പ്രധാന ഐറ്റം. അത് കൊണ്ട് തന്നെ ഈ 4 ഫോണിലും പുതിയ ചിപ്പും 8GB റാമും കാണും.
Dedicated Capture Button
കഴിഞ്ഞ വർഷത്തെ Pro exclusive ആയ Action Button ഇത്തവണ എല്ലാ മോഡലിലും കാണും. കൂടാതെ ഒരു Capture Button കൂടി കാണും. അതെന്തായാലും കലക്കി. ഒരു dedicated button ഫോട്ടോഗ്രാഫിക്ക് ഒരുപാട് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
Apple Intelligence
A.I എന്ന് ബാക്കി എല്ലാവരും വിളിച്ചപ്പോ , ഞങ്ങൾക്ക് അത് പറ്റില്ല ഇത് Apple Intelligence എന്നെ വിളിക്കാൻ പറ്റൂ എന്ന മട്ടിലാണ് ആപ്പിൾ. എന്തായാലും "A" യിൽ തുടങ്ങുന്ന പേര് കൊണ്ട് ഗുണമുണ്ടായി.On-Device A.I യുടെ ഒരു ഗംഭീര Integration പ്രതീക്ഷിക്കുന്നു. പക്ഷെ അത് കിട്ടാൻ അല്പം കാത്തിരിക്കേണ്ടി വരും.
iOS 18
iOS 18 വഴി Customization പോരാ പോരാ എന്ന പ്രധാന കുറ്റവും ആപ്പിൾ ഒരു പരിധി വരെ കുറച്ചിട്ടുണ്ട്. "ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ" എന്ന് പറയുന്നത് പോലെ ഉള്ളതെല്ലാം അതിന്റെ മാക്സിമം മികവോടെ അവർ തരും.
ആൻഡ്രോയിഡ് യൂസേഴ്സ് നു ഇതിൽ പലതും കോമഡി ആയി തോന്നുമെങ്കിലും ഐഫോൺ യൂസേഴ്സ് നു അതങ്ങനെ അല്ല.
T9 Dictionary ഒക്കെ ഇപ്പോളാണ് വരുന്നത് അണ്ണാ !
അപ്പൊ മറക്കണ്ട, സെപ്റ്റംബർ 9 നു രാത്രി, ആപ്പിൾ "തള്ള്" ഇവന്റിൽ വെച്ച് കാണാം.
Wokey Bye